ദോഹ:ഭിന്നശേഷിക്കാരുടെഉന്നമനത്തിനായിപ്രവർത്തിക്കുന്നപ്രവാസസംഘടനയായ ഔട്ട് റീച്ച് ഖത്തർ79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിൽ'എന്റെ ഇന്ത്യ, എന്റെ അഭിമാനം'
എന്നപേരിൽ നടന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽമുഖ്യാതിഥിയായിരുന്നു.എല്ലാവരെയും ഒരുപോലെ പിന്തുണയ്ക്കുകയും വിലമതിക്കുകയും ബഹുമാനിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തിന്റെ ആദർശങ്ങളുമായിപ്രവർത്തിക്കുന്ന ഔട്ട്റീച്ച് ഖത്തറിനെ അംബാസിഡർ അഭിനന്ദിച്ചു.ഔട്ട്റീച്ച് ഖത്തർ പ്രസിഡന്റ് സമീർ മൂസ അധ്യക്ഷതവഹിച്ച ചടങ്ങിൽഔട്ട്റീച്ച് ഖത്തർ ഉപദേശക ബോർഡ് ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.സി. ......
ദോഹ : സംസ്കൃതി ഖത്തർ+2 പരീക്ഷയിൽ സയൻസ് , കോമേഴ്സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി സംസ്കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ. ......
ആധുനിക ഭാരതത്തിന്റെ ശില്പിയും, ദേശീയോദ്ഗ്രഥനത്തിന് സമഗ്ര സംഭാവന നൽകി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഭാരതരത്ന ശ്രീ. രാജീവ് ഗാന്ധിയുടെ ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സദ്ഭാവന ദിനം ആയി ആചരിക്കുന്നു.രാജീവ് ഗാന്ധിയുടെ 81-ാമത് ജന്മദിനത്തിന്റെ ഭാഗമായി, ഓഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി 22-ാം തീയതി വെള്ളിയാഴ്ച, തുമാമ ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സദ്ഭാവന ദിനാചരണ സമ്മേളനം സംഘടിപ്പിക്കുന്നു.
സമ്മേളനത്തിൽ, ഓഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര സമർപ്പണവും നടക്കും. ......
ദോഹ : അവധിക്കായി നാട്ടിലേക്ക് പോയ ഖത്തറിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വാണിമേൽ സി.സി മുക്കിലെ മുഹമ്മദ് ചാമയാണ് (40) ഇന്ന് പുലർച്ചെ വീട്ടിൽ വെച്ച് മരണപ്പെട്ടത്. ......
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ICBF) ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി, ഇന്ത്യൻ എംബസിയുമായി ചേർന്ന് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ദിവസം വൈകുന്നേരം അബു ഹമൂറിലെ ഐ സി സി അശോക ഹാളിൽ
സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓർഡിനേറ്റിങ് ഓഫീസ റുമായ ഈഷ് സിങാൾ, ലേബർ ഓഫീസർ രവി രഥി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാമൂഹ്യ സേവന രംഗത്തെ സ്തുത്യർഹമായ സംഭാവനകൾക്ക് ജനസേവകരായ വിവിധ മേഖലകളിലുള്ളവരെ എംബസി പ്രത്യേക പുരസ്കാ രം നൽകി ആദരിച്ചു. ......
ദോഹ: സഫാരി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ “സിഖായ സമ്മർ സിപ്പ്” വിജയകരമായി സംഘടിപ്പിച്ചു. ഖത്തറിലെ കടുത്ത വേനൽക്കാലത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതോടൊപ്പം വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവനമനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സ്റ്റുഡൻ്റ്സ് ഇന്ത്യ 'സിഖായ' സംഘടിപ്പിക്കാറുണ്ട്.
വളണ്ടിയർമാർ വിവിധ സ്ഥലങ്ങളിൽ ലഘുഭക്ഷണം എത്തിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്തു. ......
ദോഹ: ഖത്തർ കെഎംസിസിയുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ വെക്കേഷൻ ക്യാമ്പ് ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ വിവിധ സെഷനുകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിന പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടി ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഗാസ മുനമ്പിലെ പുതിയ വെടിനിർത്തൽ നിർദ്ദേശത്തിന് അംഗീകാരം നൽകിയതായി പലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് (ഹമാസ്) മധ്യസ്ഥരെ അറിയിച്ചതായിഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി സ്ഥിരീകരിച്ചു.വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര മാധ്യമ സമ്മേളനത്തിൽ, പുതിയ നിർദ്ദേശത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു കരാറിലേക്കുള്ള പാത ഉൾപ്പെടുന്നുവെന്ന് ഡോ. ......